പുത്തിഗെ: മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വര്‍ഷത്തോളമായി നടന്നു വരുന്ന വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.10 ഘട്ടങ്ങളിലായി 600 വിദ്യര്‍ത്ഥികള്‍ മാറ്റുരച്ച മാസ്റ്റര്‍ ടാലന്റ് വിജ്ഞാന മത്സരത്തിന്റെ ഫൈനലില്‍ ചോദിക്കൂ പറയാം, ഫൈന്റ് ഔട്ട്, ഫ്‌ളിപ്പ്് ബാക്ക്, നോളേജ് ഹണ്ട് തുടങ്ങി നിരവധി കാറ്റഗറികളിലായി മത്സരം നടന്നു. നുസൈബ് ഇച്ചിലംങ്കോട്, സാബിത്ത് പച്ചംമ്പളം, ഹസന്‍ റിഫായി തളങ്കര,ബാത്തിഷ എന്നിവര്‍ വിജയികളായി പ്രഖ്യാപിച്ചു.
തര്‍ത്തീല്‍ മത്സരത്തില്‍ ജസീല്‍ പള്ളംങ്കോട്, സഫൂഹ് അബൂബക്കര്‍ റിഫായി നഗര്‍, സഅദ് അഷ്‌റഫ് നെല്ലിക്കട്ട എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
കുസുമം ക്വിസ് മത്സരത്തില്‍ മിഖ്ദാദ് കയ്യാര്‍, ആരിഫ് ഫവാസ് ദേലംപാടി, മുബശ്ശിര്‍ കട്ടത്തടുക്ക എന്നിവര്‍ ജേതാക്കളായി.
മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ എസ്.ബി.എസ് മദ്‌റസ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
സ്വദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, അസീസ് ഹിമമി ഗോസാഡ, ഉമര്‍ സഖാഫി കോളിയൂര്‍, കലന്തര്‍ ബഷീര്‍ സഖാഫി ഉപ്പിന, അബ്ദുല്‍ ലത്വീഫ് സഅദി, സക്കരിയ്യ ഹിമമി, നാസിര്‍ ഹിമമി, അബ്ദുല്‍ ഖാദിര്‍ ജലാലി തുടങ്ങിയവര്‍ സംബന്ധിച്ചു. സാലിം കെ.സി ആദൂര്‍ സ്വാഗതവും റാഫി വിട്‌ള നന്ദിയും പറഞ്ഞു.