മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ സമസ്ത നൂറാം സ്ഥാപകദിനം ആചരിച്ചു.


പുത്തിഗെ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപകദിനം മുഹിമ്മാത്തുദ്ധീൻ മദ്രസയിൽ ആഘോഷിച്ചു. മുഹിമ്മാത്ത് സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ പതാക ഉയർത്തി. സദർ മുഅല്ലിം അബ്ദുൽഖാദർ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഹിമമി ഗോസാടാ, അഷ്റഫി ഹിമമി പ്രഭാഷണം നടത്തി.ഔഫ് ഹിമമി മുദ്രാവാക്യവും, നുസൈബ് ഇച്ചിലംപാടി പ്രതിജ്ഞ ചെല്ലി കൊടുത്തു.

സമസ്ത: 100 പ്രകാശ വർഷങ്ങൾ എന്ന വിഷയത്തിൽ ക്ലാസുകളിൽ സെമിനാർ സംഘടിപ്പിച്ചു. ക്ലാസ് അധ്യാപകർ നേതൃത്വം നൽകി.

ലോക സമാധാനം തകർക്കുന്ന യുദ്ധക്കൊതിക്കെതിരെ സമാധാന സന്ദേശ പ്രചരണത്തിനായി വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. വിദ്യാർത്ഥി അസംബ്ലിക്ക് എസ് ബി എസ് പ്രസിഡണ്ട് സുബൈർ നേതൃത്വം നൽകി.

മുഹമ്മദ്‌ മുസ്‌ലിയാർ, ലത്തീഫ് സഅദി, സിദ്ധീഖ് ഹിമമി,അബ്ദുൽ ഖാദർ അൽ ജലാലി, നൗഫൽ ഹിമമി,മുസമ്മിൽ ഹിമമി, നാസിർ ഹിമമി, ശാഹുൽ ഹിമമി, അൻസാർ ഹിമമി, ബാസിത്ത് ഹിമമി, ആബിദ് സഖാഫി, ഖമറുദ്ധീൻ ഹിമമി,ഉമർ ഹിമമി കോളിയൂർ, ഉമൈർ മള്ഹരി സംബന്ധിച്ചു.

Post a Comment

Previous Post Next Post