ഇന്റെര്‍ മദ്‌റസ ഫെസ്റ്റ് 2023 കിരീടം നേടി എം.എം. മദ്‌റസ




പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍എജുക്കേഷന്‍ സെന്റെറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം മദ്‌റസകള്‍ അണിനിരന്ന മുഹിമ്മാത്ത് ഇന്റെര്‍ മദ്‌റസ ഫെസ്റ്റ് 2023 തിരശ്ശീല വീണു.

  കുമ്പള ശാന്തിപള്ളം മദ്‌റസയില്‍ നടന്ന ഇന്റെര്‍ മദ്‌റസ ഫെസ്റ്റില്‍ 131 പോയിന്റുകള്‍ നേടി മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മദ്‌റസ മുഹിമ്മാത്തുല്‍ മുസിലിമീന്‍ ജേതാക്കളായി. 118 പോയിന്റുകള്‍ കരസ്ഥമാക്കി സി. അബ്ദുല്ല മുസ്ലിയാര്‍ മദ്‌റസ എ.കെ.ജി നഗര്‍ രണ്ടാം സ്ഥാനവും 109 പോയിന്റുകള്‍ നേടി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മദ്‌റസ മുഗുറോഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സംഗമം സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ മൂസ സഖാഫി കളത്തൂര്‍ ഉല്‍ഘാടനം ചെയ്തു. 2024ല്‍ പെര്‍മുദെ അജ്ജികുമാര്‍ മദ്‌റസ ഫെസ്റ്റിന് ആതിഥ്യമരുളും.


Post a Comment

Previous Post Next Post