ജൂണ്‍ 5-ാം തീയതി ആചരിക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി ദിനം, കേരളത്തില്‍ ഏറെ പ്രസക്തിയുള്ള ദിവസമാണ്. പ്രകൃതിപ്രിയരും ജൈവവൈവിധ്യസമ്പന്നമായ സംസ്ഥാനമായ കേരളം ഇന്നത് നിരവധി പരിസ്ഥിതി വെല്ലുവിളികള്‍ നേരിടുകയാണ്.
പുഴകളും കാടുകളും മലനിരകളും അടങ്ങിയ സമൃദ്ധമായ പരിസ്ഥിതി, വൈവിധ്യമാര്‍ന്ന ജൈവവിഭവങ്ങള്‍ - വനം, മൃഗജാലം, വൃക്ഷങ്ങള്‍. കാര്‍ഷികസംസ്കാരവും പ്രകൃതിസൗഹൃദ ജീവിതശൈലിയുമാണ് പാരമ്പര്യം, കേരളത്തിന്റെ വൈവിധ്യം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നു. പക്ഷെ ഇത് എത്ര കാലം
വനനശീകരണം, അനധികൃത ഖനനം, ശുചിത്വം, പ്ലാസ്റ്റിക് മലിനീകരണം,
വെള്ളപ്പൊക്കവും കാടുതീയും പോലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പിരസ്ഥിതിയെ മുറിവേല്‍പ്പിക്കുന്നു.
സ്കൂളുകള്‍, കോളേജുകള്‍, സാമൂഹ്യസംഘടനകള്‍ പരിസ്ഥിതി സംരക്ഷണ പ്രമേയത്തില്‍ പരിപാടികള്‍ നടത്തുന്നു. ഒരുതവണയെങ്കിലും ഒരാളെ ഒരു മരം നടാന്‍ പ്രേരിപ്പിക്കുന്നു. വിദ്യാലയങ്ങളിലും പഞ്ചായത്തുകളിലും വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം. പച്ചക്കറിത്തോട്ടങ്ങള്‍, ജൈവകൃഷി പ്രോത്സാഹനം. പാരിസ്ഥിതിക ബോധവത്കരണ റാലികള്‍, ചര്‍ച്ചകള്‍, പെയിന്റിംഗ്, പ്രസംഗ മത്സരങ്ങള്‍ ഇതെല്ലാം പരിസ്ഥിതി സംരക്ഷണത്തിനു മതിയാകുമെന്ന് കരുതാന്‍ കഴിയില്ല.
ഒരു മരം നല്‍കുന്നത് മാത്രം നോക്കിയാലും ഓക്സിജന്‍, ഛായ, പഴങ്ങള്‍, ഇലകള്‍, മരച്ചില്, ജൈവവസ്തു, വാസസ്ഥലം, മണ്ണിന്റെ സംരക്ഷണം എന്നിവകൊണ്ടു തന്നെ അതിന്റെ വില അനന്തമാണ്. മരം നട്ടു വളര്‍ത്തുന്നതിലൂടെ ഒരാളിന് മാത്രമല്ല, തലമുറകളെക്കൂടി ആനുകൂല്യപ്പെടാന് സാധിക്കുന്നു. അതുകൊണ്ട് തന്നെ 'ഒരു മരം, ഒരായിരം ഫലം' എന്നാണ് പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാനമൂല്യം: മരങ്ങള്‍ ഉണ്ട് എങ്കില്‍ മാത്രമേ ജലം നിലനിര്‍ത്താനാവൂ, മണ്ണ് കെട്ടിപ്പിടിക്കാനാവൂ, ജീവജാലങ്ങള്‍ നിലനില്ക്കാനാവൂ.
മരം നട്ട് പരിസ്ഥിതിയോട് പങ്കാളിയാവുക. ഒരു മരം നട്ടാല്‍ അത് സമൂഹത്തിനും പ്രകൃതിക്കും നിരന്തരമായ അനുഗ്രഹങ്ങളാണ് നല്‍കുന്നത്. അതുകൊണ്ടാണ് ഇത്ര വലിയ ചിന്ത അതിനൊപ്പം ചേര്‍ന്നിരിക്കുന്നത്.
നാം ഇന്ന് നേരിടുന്നത് വനനശീകരണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം, പ്ലാസ്റ്റിക് പാകം, അനധികൃത ഖനനം തുടങ്ങിയവയാണ്. ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കങ്ങളും കാടുതീയുകളും. പ്രകൃതിയുടെ അതിരൂക്ഷ പ്രതികരണമാണ് ഇവ.
പരിസ്ഥിതി ദിനം കേരളത്തില്‍ വിവിധ രീതിയില്‍ ആചരിക്കുന്നു - വിദ്യാലയങ്ങളിലും കോളേജുകളിലും വൃക്ഷനടുപ്പ്, പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍, പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിനുകള്‍, ക്ലാസുകള്‍, ചര്‍ച്ചകള്‍, പ്രസംഗങ്ങള്‍, പെയിന്റിംഗ് മത്സരങ്ങള്‍ എന്നിവയിലൂടെ. സമൂഹം ഓരോ തലത്തിലുമായി പങ്കാളിയാകുമ്പോള്‍ മാത്രം ഈ ദിനത്തിന് യഥാര്‍ത്ഥ അര്‍ത്ഥം ലഭിക്കും.
ഓരോരുത്തനും ഒരു മരം നടുക. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക.
Team SBS, Muhimmathuddeen Madrasa.