എസ്.ബി.എസ് മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ: 2024-25 നവ സാരഥികള്‍


മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടന സുന്നി ബാല സംഘത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മദ്‌റസ ഹാളില്‍ ചേര്‍ന്ന എസ്.ബി.എസ് ജനറല്‍ ബോഡി യോഗതത്തില്‍ സദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു.

ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ ഉല്‍ഘാടനം ചെയ്തു. അസീസ് ഹിമമി ഗോസാഡ, മുഹമ്മദ് മുസ്ലിയാര്‍ കുംബടാജെ, കലന്തര്‍ ബഷീര്‍ സഖാഫി ഉപ്പിന, ലതീഫ് സഅദി കട്ടത്തടുക്ക, ഖലീല്‍ ഹിമമി പച്ചംബള, ഷാഹുല്‍ ഹമീദ് ഹിമമി പെര്‍ള, രിഫായി സഖാഫി ശാന്തിപ്പള്ളം തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദര്‍ ജലാലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സാലിം കെ.സി ആദൂര്‍ സ്വാഗതവും സഹദ് അഷ്‌റഫ് നെല്ലിക്കട്ടെ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍: സയ്യിദ് മുഖ്താര്‍ മൊഗ്രാല്‍ (പ്രസിഡന്റ്) മുഹമ്മദ് സാലിം കെ.സി ആദൂര്‍ (ജനറല്‍ സെക്രട്ടറി) റാഷിദ് പള്ളപ്പാടി (ട്രഷറര്‍),


നുസൈബ് ഇച്ചിലംപാടി, ഷാമില്‍ കുമ്പോല്‍, ഷാക്കിര്‍ ചെട്ടുംകുഴി, (വൈ. പ്രസിഡന്റ്) സഹദ് അഷ്‌റഫ് നെല്ലിക്കട്ടെ, സഫൂഹ് അബൂബക്കര്‍ വികാസ് നഗര്‍, ജസീല്‍ പള്ളംകോട് (ജോ. സെക്രട്ടറി).

Post a Comment

Previous Post Next Post