മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടന സുന്നി ബാല സംഘത്തിന് പുതിയ ഭാരവാഹികളെ (2025 - 26) തിരഞ്ഞെടുത്തു. മദ്‌റസ ഹാളില്‍ ചേര്‍ന്ന എസ്.ബി.എസ് ജനറല്‍ ബോഡി യോഗതത്തില്‍ സദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു.
എസ്.ബി.എസ് മുഹിമ്മാത്തുദ്ദീൻ മദ്റസ മുദബ്ബിർ സി. എച്ച് അബൂബക്കർ സിദ്ധീഖ് സഖാഫി ഉല്‍ഘാടനം ചെയ്തു. അസീസ് ഹിമമി ഗോസാഡ, മുർതള ഹിമമി സഖാഫി ചിന്നമുഗർ, യൂനുസ് സുറൈജി പേരാൽ കണ്ണൂർ, ഷാഹുൽ ഹമീദ് സഖാഫി പെർള, അഷ്റഫ് സഖാഫി ചള്ളങ്കയം, ഉമർ സഖാഫി കോളിയൂർ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനക്ക് അസീസ് ഹിമമി ഗോസാഡ നേതൃത്വം നല്‍കി. സാലിം കെ.സി ആദൂര്‍ സ്വാഗതവും നുഫൈസ് ചേരൂർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: മുഹമ്മദ് സുബൈർ ചിക്കമാംഗലൂർ (പ്രസിഡന്റ്) അബ്ബാസ് നുഫൈസ് ചേരൂർ (ജനറല്‍ സെക്രട്ടറി) സയ്യിദ് മുഹമ്മദ് നവാസ് (ട്രഷറര്‍),
മുഹിയുദ്ധീൻ മിൻഹാജ്, അൽ അമീൻ കെ, മുഹമ്മദ് റാസിക് (വൈ. പ്രസിഡന്റ്) മുഹമ്മദ് ഹിബത്തുള്ള, മുഹമ്മദ് മുഈനുദ്ദീൻ, മുഹമ്മദ് റുഹൈസ് (ജോ. സെക്രട്ടറി).