പുത്തിഗെ: 'ചാപല്യങ്ങളില്ലാത്ത കൗമാരം' എന്ന ശീര്‍ഷകത്തില്‍ സുന്നി ബാല സംഘം മദ്‌റസകള്‍ തോറും സംഘടിപ്പിക്കുന്ന പഠനോത്സവത്തിന് മുഹിമ്മാത്തില്‍ തുടക്കമായി. കൗമാരത്തിലെ ചാപല്യങ്ങളെ ഉദ്‌ബോധിപ്പിച്ച് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികതയിലൂന്നിയ ജീവിതത്തിലേക്ക് വഴി കാട്ടാനും വിദ്യാര്‍ത്ഥി സമൂഹത്തിന് കഴിയണമെന്ന് പഠനോത്സവം ക്യാമ്പ് അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ വിഷയാവതരണം നടത്തി.
ചാപല്യങ്ങളില്ലാത്ത കൗമാരം സെഷന്‍ അബ്ദുസമദ് യൂണിവേഴ്‌സിറ്റിയും ഗോള്‍ സെറ്റിംഗ് സെഷന്‍ മാഹിന്‍ പട്‌ളയും നേതൃത്വം നല്‍കി. അബ്ബാസ് സഖാഫി മലപ്പുറം പ്രഭാഷണം നടത്തി.
മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, ഉമര്‍ സഖാഫി കോളിയൂര്‍, അബ്ദുല്‍ ലത്വീഫ് സഅദി, കലന്തര്‍ ബശീര്‍ സഖാഫി, ശാഫി സഖാഫി ഏണിയാടി, മജീദ് സഖാഫി, സിദ്ധീഖ് സഖാഫി കളത്തൂര്‍, ഉമൈര്‍ ഹിമമി സഖാഫി, ബാസിത്ത് സഖാഫി, ഹാമിദ് സഈദ് സഖാഫി, ഖലീല്‍ ഹിമമി സഖാഫി, അസീസ് സഖാഫി, രിഫാഇ സഖാഫി, അബ്ദുല്‍ ഖാദര്‍ ജലാലി, സകരിയ്യ ഹിമമി, നാസര്‍ ഹിമമി, അബിദ് അലി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.അസീസ് ഹിമമി ഗോസാഡ സ്വാഗതവും ഇബ്രാഹിം ഖലീല്‍ സുറൈജി നന്ദിയും പറഞ്ഞു.
മര്‍ഹും ആദം സഖാഫി പള്ളപ്പാടി അനുസ്മരണ സമ്മേളനം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അശ്‌റഫ് സഖാഫി ഉളുവാര്‍, അശ്‌റഫ് സഖാഫി ഷേണി, ശാഹുല്‍ ഹമീദ് സഖാഫി പെര്‍ള, നൗഫല്‍ ഹിമമി തുടങ്ങിയവര്‍ പ്രസംഗിച്ചു.