മുഹിമ്മാത്ത് നഗര്‍: പുത്തിഗെ റൈഞ്ച് സംഘടിപ്പിച്ച പഠന യാത്രയില്‍ മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ എസ്.ബി.എസ് പ്രവര്‍ത്തകരും അണിചേര്‍ന്നു.
മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മഖാം സിയാറത്തോടെയായിരുന്നു തുടക്കം. അബ്ദുല്‍ ലത്വീഫ് സഖാഫി സിയാറത്തിന് നേതൃത്വം നല്‍കി.എസ്.ജെ.എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഅദി റൈഞ്ച് പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് സഖാഫിക്ക് പതാക കൈമാറി.
ആദ്യ ലക്ഷ്യ സ്ഥാനം സഅദിയയിലേക്കായിരുന്നു. സഅദിയയില്‍ എത്തി ചേര്‍ന്നു. പിന്നീട് ബഹുമാനപ്പെട്ട നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ ചാരത്ത് എത്തിച്ചേരുകയും സിയാറത്ത് നടത്തുകയും ചെയ്തു. നൂറുല്‍ ഉലമയെ കുറിച്ച് അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം അവതരണം നടത്തി. ഭക്ഷണം കഴിച്ചയുടന്‍ യാത്ര തുടങ്ങി. പിന്നെയുള്ള യാത്ര എട്ടിക്കുളത്തേക്കായിരുന്നു. അങ്ങനെ എട്ടിക്കുളം ഹാര്‍ബറില്‍ എത്തി ചേര്‍ന്നു. പിന്നിടുള്ള യാത്ര താജുല്‍ ഉലമ(ഖ:സി) ചാരത്തേക്കായിരുന്നു. താജുല്‍ ഉലമ(ഖ:സി) ചാരത്തേക്ക് എത്തി ചേര്‍ന്നു.
ളുഹ്‌റ് നിസ്‌കാനന്തരം സിയാറത്ത് ചെയ്തു. താജുല്‍ ഉലമയെ കുറിച്ച് ഉമര്‍ സഖാഫി കുമ്പോട് അവതരണം നടത്തി. പിന്നെ എട്ടികുളത്ത് വെച്ച് തന്നെ ഭക്ഷണം കഴിക്കുകയും ചെയ്തു പിന്നീട് കുട്ടികളുടെ കായികപരമായ കാര്യങ്ങള്‍ പരിപേഷിപ്പിക്കാനും അവര്‍ക്ക് ഉത്സാഹം പകരാനും വേണ്ടി ചെമ്പരിക്ക ബീച്ചില്‍ കൊണ്ടുപോയി.
അവിടെ അസര്‍ നിസ്‌കാരം നിര്‍വഹിച്ചു ബീച്ചില്‍ വിവിധ കായിക മത്സരങ്ങളും വിനോദ വിജ്ഞാന പരിപാടികളും നടത്തി. പിന്നീട് മഖ്‌രിബ് നിസ്‌കാരം നിര്‍വഹിച്ചു. പിന്നീടുള്ള ലക്ഷ്യ സ്ഥാനം മാലിക് ബ്‌നു ദീനാര്‍(റ) വിന്റെ ചാരത്തേക്കായിരന്നു. പിന്നീട് അങ്ങോട്ട് യാത്ര തിരിച്ചു. അവിടെ എത്തി ചേരുകയും സിയാറത്ത് ചെയ്തു. സിയാറത്തുകൾ സമാപിച്ച് ബസ്സിൽ കയറുമ്പോൾ വിദ്യാർത്ഥികളുടെ മനസ്സിൽ വിങ്ങലുകൾ പടർന്നു. ഇനിയും യാത്ര തുടരണമെന്ന അതിയായ ആഗ്രഹം. ബസ്സിൽ ഹദ്ദാദ് ആരംഭിച്ചു. ആത്മീയ നിർവൃതിയും ആസ്വാദനവും കൂടി ചേർന്ന ഒരു ദിനം സമാപിച്ചു. അൽപ്പ സമയത്തിന് ശേഷം മുഹിമ്മാത്തില്‍ എത്തിചേരുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്തു. പരസ്പരം സലാം ചൊല്ലി എസ് ബി എസ് ഭാരവാഹികളും ഉസ്താദുമാരും യാത്രയായി.