റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

     
 പുത്തിഗെ: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക്ക് ദിനം സമുചിതമായി മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയില്‍ ആഘോഷിച്ചു. ലോക രാജ്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യയുടെ ഭരണ ഘടനയും ജനാധിപധ്യ സങ്കല്‍പ്പങ്ങളും കാത്തു സൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന് റിപ്പബ്ലിക്ക് ദ്‌ന അസംബ്ലി അഭിപ്രായപ്പെട്ടു.

റൈഞ്ച് സെക്ക്രട്ടറി അശ്‌റഫ് സഖാഫി ഉളുവാര്‍ ഉദ്ഘാടനം ചെയ്തു.മദ്‌റസ സ്റ്റാഫ് സെക്രട്ടറി അസീസ് ഹിമമി ഗോസാഡ റിപ്പബ്ലിക്ക് ദിന  സന്ദേശം നല്‍കി. എസ്,ബി,എസ് സെക്രട്ടറി റഈസ് ചട്ടഞ്ചാല്‍ പ്രത്ഞ്ജ ചൊല്ലി കൊടുത്തു. ബാതിഷ കൊടിയമ്മ ,ഹഫീസ് ശെട്ടിക്കോപ്പ പ്രസംഗിച്ചു. സഈദ് ഹിമമി സ്വാഗതവും ടലത്തീഫ് സഅദി നന്ദിയും പറഞ്ഞു.

 രാവിലെ നടന്ന റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ സദര്‍ മുഅല്ലിം അബ്ദുല്‍ ഖീദര്‍ സഅദി പതാക ഉയര്‍ത്തി. അയിരത്തോളം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ അണി നിരന്ന ഗ്രാന്റ് അസംബ്ലി നവ്യാനുഭവം പകര്‍ന്നു. വിവിധമത്സങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. 


Post a Comment

Previous Post Next Post