ഹിഫള് മത്സരം ഫൈനല്‍ റൗണ്ട് അവസാനിച്ചു


പുത്തിഗെ: മുഹിമ്മാതുദ്ധീന്‍ മദ്‌റസാ എസ് ബി എസിന് കീഴിലുള്ള ഹിഫള്
 മത്സരം ഫൈനല്‍ റൗണ്ട് അവസാനിച്ചു. രണ്ട് വിഭാഗങ്ങള്‍ നാല് ഘട്ടങ്ങളിലായാണ് മത്സരം നടത്തിയത് ആദ്യം മദ്‌റസാ ക്ലാസ് തലത്തിലും അതില്‍ വിജയച്ച രണ്ട് പേര്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ എട്ട് പേരെയും സെമി ഫൈനലില്‍ ആറ് പേരെയും തിരെഞടുത്തു.

 തിരെഞടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുഹിമ്മാതുദ്ധീന്‍ മദ്‌റസാ ഹാളില്‍ ജനുവരി ഏഴ് ശനിയാഴ്ച്ച മദ്‌റസാ സദര്‍ മുഅല്ലിം ഖാദര്‍ സഅദി ചുള്ളിക്കാനമിന്റെ നേതൃത്യത്തില്‍ ഫൈനല്‍ റൗണ്ട് മത്സരവും നടത്തി. സിനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനമായി മുഹമ്മദ് നൗഫല്‍ ബെളിഞ്ചയും രണ്ടാം സ്ഥാനമായി റാഖിബ് എണ്‍മൂറിനെയും മൂന്നാം സ്ഥാനമായി റഹീസ് ചട്ടഞ്ചാലിനെയും തിരെഞടുത്തു. 

ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനമായി സാലിം ആദൂറിനെയും രണ്ടാം സ്ഥാനമായി സഫൂഹ് അബൂബക്കറിനെയും മൂന്നാം സ്ഥാനമായി ജസീല്‍ പള്ളകോടിനെയും പ്രഖ്യാപിച്ചു. മത്സര വിജയ്കള്‍ക്ക് ആകര്‍ശനീമായ സമ്മാന വിതരണവും ഉണ്ടായിരിക്കും. 


Post a Comment

Previous Post Next Post