ഫുട് ബോള്‍ ഭ്രമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉണരണം : എസ് ബി എസ്

പുത്തിഗെ: മുഹിമ്മാത്തുദ്ധീന്‍ മദ്രസാ എസ് ബി എസിന് കീഴില്‍ നടത്തി വരാറുള്ള മുഹാളറ മദ്രസാ ഹാളില്‍ വെച്ച് നടത്തി. പ്ലസ്വണ്‍, പത്ത്, ഒമ്പത് എന്നീ ക്ലാസുകള്‍ക്കായിരുന്നു മുഹാളറ സംഘടിപ്പിച്ചത്. 

വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വര്‍ധിച്ചു വരുന്ന ഫുട്ബോള്‍ ഭ്രമം പഠന പാഠന പ്രകിയകളെ താളം തെറ്റിക്കുന്നതും സമൂഹത്തില്‍ നിഷ്‌ക്രിയത വര്‍ധിക്കാനും കാരണമാകുന്നുവെന്ന് സുന്നി ബാല സംഘം മുഹാളറ അഭിപ്രായപ്പെട്ടു. ശഹീര്‍ ഉപ്പളയുടെ അധ്യക്ഷതയില്‍ നൗഫല്‍ ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.

 മദ്രസാ വിദ്യാര്‍ഥി റിഷാന്‍ സുള്ള്യ ഖിറാത്ത് അവതരണം നടത്തി. ഫുട്ബോള്‍ ഭ്രമവും പുതുതലമുറയും എന്ന വിഷയത്തെ ആസ്പധമാക്കി മലയാളത്തിലും കന്നടത്തിലും പ്രസംഗങ്ങള്‍ നടത്തി. മദ്ഹ്ഗാനം, ഉര്‍ദുഗാനം , അറബിഗാനം, മാലപ്പാട്ട്, കന്നടഗാനം, ബുര്‍ദ പാരായണം, മൗലീദ്പാരായണവും തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. റഹീസ് ചട്ടഞ്ചാല്‍ സ്വാഗതവും അഷ്റഫ് ടി ഗുണാജ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post