മദ്‌റസ രക്ഷാകര്‍തൃ സംഗമവും ടാലന്റെ് മീറ്റും സംഘടിപ്പിച്ചു.

 

പുത്തിഗെ: മുഹിമ്മാത്തുദ്ധീന്‍ മദ്രസാ വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍തൃ സംഗമവും ടാലന്റ് ടെസ്റ്റില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനവും നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ ആത്മീയ സദസ്സ്, പഠന ക്ലാസ്, വനിതാ സംഗമം, കുസുമം ടാലന്റ് ക്വിസ്സ്, അസ്മാഉല്‍ ഹുസ്‌ന - ബദ്‌രിയ്യത്ത് ഹിഫ്‌ള് തുടങ്ങിയവ നടന്നു.

സ്വദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, അശ്‌റഫ് സഖാഫി ഉളുവാര്‍, കലന്തര്‍ ബശീര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉമര്‍ സഖാഫി കോളിയൂര്‍, അബ്ദുല്ല സഖാഫി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുസുമം ടാലന്റെ് ക്വിസില്‍ അഹമദ് ആരിഫ് ഫവാസ്, മുഹമ്മദ് അന്‍സാഫ് ദേലംപാടി, ത്വാഹിര്‍ ഹസന്‍ കട്ടത്തടുക്ക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ഗേള്‍സ് വിഭാഗം അസ്മാഉല്‍ ഹുസ്‌ന ബദ്‌രിയ്യത്ത് ഹിഫ്‌ള് മല്‍സരത്തില്‍ മുശ്‌രിഫ, ആയിഷത്ത് ഫര്‍ഹാന, ഫാത്വമത്ത് മുഹ്‌സിന എന്നവര്‍ വിജയികളായി. പ്രതിഭകള്‍ക്ക് മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ സുന്നി ബാല സംഘത്തിന്റെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. അശ്‌റഫ് സഖാഫി എ കെ ജി നഗര്‍ സ്വാഗതവും അബ്ദുല്‍ ലത്വീഫ് സഅദി ആരിക്കാടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post