സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ മുഹിമ്മാത്തിദ്ദീന്‍ മദ്രസ

 


പുത്തിഗെ: മുഹിമ്മാത്തുദ്ദീന്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ മദ്രസാ വിദ്യാര്‍ഥികള്‍ സ്വതന്ത്ര ദിനം ആചരിച്ചു. രാവിലെ 06.30ന്  മദ്രസാ സദര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം പതാക ഉയര്‍ത്തി.


 സദര്‍ മുഅല്ലിമിന്റെ അദ്ധ്യക്ഷതയില്‍ സ്‌ററാഫ് സെക്രട്ടറി അസീസ് ഹിമമി ഗോസാഡ ഉല്‍ഘാടനം ചയ്തു. സ്വാതന്ത്ര ദിന പ്രഭാഷണം അഷ്‌റഫ് സഖാഫി ഉളുവാര്‍ നടത്തി. മദ്രസാ വിദ്യാര്‍ഥികള്‍ ഭക്തിഗാനം, ദേശ ഭക്തി ഗാനം, ആലപിച്ചു.സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി പ്രസംഗ മത്സരം നടത്തുകയും ഒന്നാം സ്ഥാനം നേടിയ ബാദിഷ കൊടിയമ്മക്ക് സമ്മാന വിതരണം ചയ്തു.


 മദ്രസാ വിദ്യാര്‍ഥി ഉഫൈസ് പ്രതിജ്ഞ ചെല്ലി കൊടുത്തു. നസീര്‍ ഹിമമി സഖാഫി സ്വാഗതവും ബഷീര്‍ഹിമമി നന്ദിയും പറഞ്ഞു.            


Post a Comment

Previous Post Next Post