എസ് ബി എസ് മുഹാളറ സംഘടിപ്പിച്ചു.



പുത്തിഗെ. മുഹിമ്മാത്തുദ്ദീന്‍ മദ്രസാ യൂണിറ്റിന്റെ കീഴില്‍ മൂഹാളറ സംഘടിപ്പിച്ചു  പസിഡന്റ് ജലാലുദ്ദീന് മുക്കൂര്‍ അദ്ധ്യക്ഷതയില്‍ ശഹീര്‍ ഉപ്പള
ഉല്‍ഘാടനം ചെയ്തു. കുട്ടികളിലുള്ള മികച്ച കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മലയാള പ്രസംഗങ്ങളും കന്നട പ്രസംഗങ്ങളും നടത്തി. 

മദ്ഹ് ഗാനം മാപ്പിള ഗാനം കന്നട ഗാനം തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചു. എസ് ബി എസ് മുഹ്‌യുസ്സുന്നയുടെ കീഴിലുള്ള ലുഗത്തുല്‍ ജന്നയും നടന്നു. മുഷ്ഫിക്കും ശാഹിദ് അലിയും നേതൃത്വം നല്‍കി. മുഹാളറ ഭംഗിയാക്കുന്നതിന് വേണ്ടി ബുര്‍ദ മജ്‌ലിസും നടത്തി.

സ്വഫവാന്‍ കുണ്ടംകുഴി ഖിറാഅത്ത് പാരായണവും
മുഹമ്മദ് റഹീസ് ചട്ടഞ്ചാല്‍, മുര്‍ത്തള പെരിയടുക്ക്, ബാതിഷ കൊടിയമ്മ, ബാതിഷ കര്‍ന്നൂര്‍, സാബിര്‍ ശകലേഷ്പുര, അമാന്‍ ശകലേഷ്പുര,  തുടങ്ങിയവര്‍ പ്രസംഗിച്ചു.

ത്വാഹ പാവൂറട്ക്കം, അസീല്‍, റാഫി ഗഡിയാര്‍, റാഖിബ്, ഫാരിസ്, അഹമദ് സുഹൈല്‍, നസീര്‍ കുണ്ടാര്‍, റാഇഫ് കര്‍ന്നൂര്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു.
മഹ്‌റൂഫ്, ബാസിത് പള്ളംങ്കോട്, ആശിഖ് തുടങ്ങിയവര്‍ ബൂര്‍ദാ ആലാപനത്തിനു നേതൃത്വം നല്‍കി.

ജലാലുദ്ദീന്‍ മുക്കൂര്‍ , അബ്ദുല്‍ ഹഫീള് എര്‍ മാളം ,ഇബ്രാഹിം ബാതിഷ കര്‍ന്നൂര്‍, മുഹമ്മദ് ശഹീര്‍ ഉപ്പള , മുഹമ്മദ് റഹീസ് ചട്ടഞ്ചാല്‍, അശ്‌റഫ് ഗുണാജെ , മുഹമ്മദ് നൗഫല്‍ ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.

 ഹഫീള് എര്‍മാളം സ്വാഗതവും,അഷ്‌റഫ് ഗുണാജ നന്ദിയും പറഞ്ഞു. മദ്രസാ സദര്‍ മുഅല്ലിം ഖാദര്‍ സഅദി എസ്ബ്ിഎസ്  കാഡിനേറ്റര്‍ ബഷീര്‍ ഹിമമി സഖാഫിയും അഷ്‌റഫ് സഖാഫി എകെജിയും സംബഡിച്ചു. 




Post a Comment

Previous Post Next Post