എസ്ബിഎസ് മുഹ്‌യിസുന്ന വിഷന്‍-25 പദ്ധതികള്‍ക്ക് തുടക്കമായി

 


പുത്തിഗെ : സുന്നി ബാലസംഘം മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ യൂണിറ്റിന്റെ കീഴില്‍ പാഠ്യേതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.ബി.എസ് മുഹ്‌യിസുന്ന വിഷന്‍-25 പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ അനുസ്മരണത്തോടെയാണ് ആത്മീയം ക്യാമ്പിന് തുടക്കം കുറിച്ചത്. സംഘാടനം, മാസ്റ്റര്‍ ടാലന്റ്, സാഹിത്യ സമാജം, എഴുത്തുപുര, ആത്മീയം, ലുഗത്തുല്‍ ജന്ന, ഐ ടി കോര്‍ണര്‍ തുടങ്ങിയ പദ്ധതികളാണ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നത്.

മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഫത്താഹ് സഅദി ആത്മീയം സെഷന് നേതൃത്വം നല്‍കി. അശ്‌റഫ് സഖാഫി ഉളുവാര്‍ സംഘാടനം സെഷന്‍ അവതരിപ്പിച്ചു.

അബ്ദുല്‍ അസീസ് ഹിമമി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചെന്നാര്‍, അബ്ദുല്‍ ലത്വീഫ് സഅദി, അശ്‌റഫ് സഖാഫി എ.കെ. ജി നഗര്‍, കലന്തര്‍ ബശീര്‍ സഖാഫി, അശ്‌റഫ് സഖാഫി ഷേണി, ഇബ്രാഹിം ഖലീല്‍ സഖാഫി, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ സൃഷ്ടികള്‍ സമ്പന്നമാക്കാന്‍ വാരാന്ത്യ സാഹിത്യ സമാജങ്ങള്‍, അറബി ഭാഷയുടെ പ്രാഥമിക അറിവുകള്‍ വികസിപ്പിക്കാനുള്ള ലുഗത്തുല്‍ ജന്ന, പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാനുള്ള നിരന്തര യജ്ഞത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മാസ്റ്റര്‍ ടാലന്റ് ക്വിസ് പ്രോഗ്രാം തുടങ്ങിയ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി.

പ്രാക്ടിക്കല്‍ ക്ലാസിനു അബ്ദുല്‍ ലത്വീഫ് സഅദി ആരിക്കാടി, ഉമര്‍ മദനി കനിയാല, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അസീസ് ഹിമമി ഗോസാ ഡ സ്വാഗതവും കലന്തര്‍ ബശീര്‍ സഖാഫി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post