സീനിയര്‍, ജൂനിയര്‍, കിഡ്സ്, ജനറല്‍, ഗേള്‍സ് വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച അല്‍ ഖലം ഫെസ്റ്റില്‍ 158 പോയിന്റുകള്‍ നേടി മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ മദ് റസ ഒന്നാം സ്ഥാനവും 126 പോയിന്റോടെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ സുന്നി മദ്റസ മുഗുറോഡ് രണ്ടാം സ്ഥാനവും 110 പോയിന്റുകള്‍ നേടി സി അബ്ദുല്ല മുസ്ലിയാര്‍ സുന്നി മദ് റസ ബിലാല്‍ നഗര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി സ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ അല്‍ ഖലം നാലാം എഡിഷന്‍ പ്രഖ്യാപനം നടത്തി.
എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ അസീസ് ഹിമമി, അശ്റഫ് സഖാഫി ഉളൂവാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആസിഫ് ഹിമമി കയര്‍കട്ടെ സ്വാഗതവും ഫാറൂഖ് കുബണൂര്‍ നന്ദിയും പറഞ്ഞു.