മദ്‌റസകള്‍ സാമൂഹിക ഐക്യത്തിൻ്റെ പ്രതീകം: എസ് ബി എസ്


പുത്തിഗെ:  സാമൂഹിക നന്മയും സ്‌നേഹ, കാരുണ്യ സന്ദേശങ്ങളും പകര്‍ന്നു നല്‍കുന്ന മദ്‌റസകളും മദ്‌റസ പാഠപുസ്തകങ്ങളും സാമൂഹിക ഐക്യത്തിൻ്റെ  വിളക്കു മാടങ്ങളാണെന്ന് മുഹിമ്മാത്തുദ്ധീന്‍ സുന്നി ബാല സംഘം.

രാജ്യത്തെ മദ്‌റസകള്‍ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിന്മേലുമുള്ള നഗ്‌നമായ കടന്നാക്രമണമാണെന്നും

സാമുദായിക ചേരിതിരിവുണ്ടാക്കാനുമുള്ള ഗൂഢ നീക്കത്തില്‍ നിന്നും ബാലാവകാശ കമ്മീഷനും കേന്ദ്ര സര്‍ക്കാറും പിന്തിരിയണമെന്നും എസ് ബി എസ് ഗ്രാന്റ് അസംബ്ലി ആവശ്യപ്പെട്ടു. 

മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കർന്നൂർ പ്രഭാഷണം നടത്തി. ജീലാനി അനുസ്മരണ ഭാഗമായി സംഘടിപ്പിച്ച മുഹിമ്മാത്തുദ്ധീന്‍ മദ്‌റസ വിദ്യാര്‍ത്ഥി അസംബ്ലിയില്‍ സ്വദ് ര്‍ മുഅല്ലിം അബ്ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, അബ്ദുല്‍ അസീസ് ഹിമമി, സി എച്ച് സിദ്ധീഖ് സഖാഫി, ഉമര്‍ സഖാഫി കോളിയൂര്‍, അബ്ദുൽ ലത്വീഫ് സഅദി, കലന്തര്‍ ബശീര്‍ സഖാഫി, ഇബ്രാഹിം ഖലീല്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് ബി എസ് സെക്രട്ടറി സാലിം കെ സി ആദൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുഹ് യദ്ധീന്‍ മാല മജ്‌ലിസ്, തിദ്ക്കാറേ ജീലാനി, ടോക്ക് പ്ലസ്,  ക്വിസ് മല്‍സരം തുടങ്ങിയവ സംഘടിപ്പിച്ചു. എസ് ബി എസ് സംഘടിപ്പിക്കുന്ന മാസ് റ്റര്‍ ടാലന്റെ് എട്ടാം എഡിഷൻ വിജ്ഞാന മല്‍സരത്തിന്റെ പ്രഖ്യാപനവും മദ്‌റസ മുഅല്ലിങ്ങള്‍ക്കുള്ള ആവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു. കലന്തര്‍ ബശീര്‍ സഖാഫി, അബ്ദുല്‍ ബാസിത്ത് സഖാഫി, ശാഹുല്‍ ഹമീദ് സഖാഫി തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.












Post a Comment

Previous Post Next Post