പുത്തിഗെ: മുഹിമ്മാത്ത് ദാറുസ്സില്‍വാന്‍,ദാറുല്‍ ഹബീബ് വിദ്യാര്‍ഥികള്‍ കേരളത്തിലെ വിവിധ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ചരിത്ര മുറങ്ങുന്ന കാസറഗോഡ് മാലിക് ദിനാര്‍ മസ്ജിദ് മുതല്‍ കോഴിക്കോട് നോളേജ് സിറ്റിയിലെ മസ്ജിദുല്‍ ഫുതൂഹ് വരെ യാത്ര തുടര്‍ന്നു.
വ്യതസ്തങ്ങളായ നിരവധി ചരിത്ര സ്മാരകങ്ങളും സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഇസ്ലാമിക പ്രചരണ മേഘലയില്‍ നിറഞ്ഞു നിന്ന പണ്ഡിത മഹത്തുക്കളുടെ മഖ്ബറകളും ബ്രട്ടീഷ് കോളനി വാഴചക്കെതിരെ പോരാടിയ ധീര നേതാക്കളുടെ സ്മാരകങ്ങളും യാത്രയില്‍ സന്ദര്‍ശിക്കുകയുണ്ടായി. അഹ്ദുല്‍ അസീസ് ഹിമമി, അശിറഫി സഖാഫി ഉളുവാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.