എസ് ബി എസ് മുഹിമ്മാത്തുദ്ദീന്‍ മദ്‌റസക്ക് നവ സാരഥികൾ




മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടന സുന്നി ബാല സംഘത്തിന് പുതിയ ഭാരവാഹികളെ (2026 - 27) തിരഞ്ഞെടുത്തു. മദ്‌റസ ഹാളില്‍ ചേര്‍ന്ന എസ്.ബി.എസ് ജനറല്‍ ബോഡി യോഗതത്തില്‍ എസ് ബി എസ് പ്രസിഡന്റ്‌ സുബൈർ അധ്യക്ഷത വഹിച്ചു. ഉമർ ഹിമമി കോളിയൂർ ഉദ്ഘാടനം ചെയ്തു. സദ്ര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
അസീസ് ഹിമമി ഗോസാഡ, മുർതള ഹിമമി സഖാഫി ചിന്നമുഗർ, യൂനുസ് സുറൈജി പേരാൽ കണ്ണൂർ, ഷാഹുൽ ഹമീദ് സഖാഫി പെർള, ആബിദ് സഖാഫി കോടിമൂല,നൗഫൽ ഹിമമി തലകല തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനക്ക് അബ്ദുലത്തീഫ് സഅദി നേതൃത്വം നല്‍കി.ഉമൈർ മള്ഹരി സ്വാഗതവും റൂവൈസ് ദാസനടുക്ക നന്ദി പറഞ്ഞു.


പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ്: അബ്ബാസ് നുഫൈസ് ചേരൂർ
ജനറൽ സെക്രട്ടറി: അഹ്മദ് റുഹൈസ് ദാസനടുക്ക
ട്രഷറർ: മുഹമ്മദ് മുഈനുദ്ദീൻ മയ്യളം,
വൈസ് പ്രസിഡന്റ്മാർ: മുഹമ്മദ് സുഹൈൽ
പള്ളപാടി,മുഹമ്മദ് ശാമിൽ ആരിക്കാടി,മുഹമ്മദ് ഇസ്മാഈൽ ഹാസന
ജോ.സെക്രട്ടറിമാർ: മുഹമ്മദ് ഫായസ് മാടത്തടുക്ക,ശാസിൽ ഈശ്വരമംഗള,മുഹമ്മദ് മിദ്‌ലാജ് കർന്നുർ
മുദബ്ബിർ: ഉമൈർ സഖാഫി



Post a Comment

Previous Post Next Post