മൂഹിമ്മാത്ത്: വർധിച്ചു വരുന്ന മയക്കു മരുന്നിന്റെ ഉപയോഗങ്ങൾക് എതിരെ കുട്ടികളിൽ ബോധവൽകരണം നടത്തി മൂഹിമ്മാത്തുദ്ദീൻ മദ്രസയിലെ എസ് ബി എസ് ചങ്ങാത്തം സഹവാസ ക്യാമ്പ്. രാവിലെ മദ്റസ വിദ്യാർത്ഥി ജസീലിന്റെ നേതൃത്വത്തിൽ സ്മെല്ലിങ്, ഫിസിക്കൽ എക്സൈസ് നടന്നു. തുടർന്ന് നമ്മുടെ ആദർശം എന്ന വിഷയത്തിൽ ആസിഫ് ഹിമമി കായർകട്ട ക്ലാസ്സിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ഉദ്ഘാടന സംഗമം എസ് ബി എസ് പ്രസിഡന്റ് സുബൈറിന്റെ അധ്യക്ഷതയിൽ സഫൂഹ് ഉദ്ഘാടനം ചെയ്തു. മുഹ്യദ്ധീൻ ഖിറാഅത്തും മിൻഹാജ് പ്രബന്ധവും അവതരിപ്പിച്ചു. അസീസ് ഹിമമി ഗോസാട ആമുഖ പ്രഭാഷണം നടത്തി.
കുമ്പള സി ഐ വിനോദ് കുമാർ വിശിഷ്ടാഥിതിയായി. കുട്ടികളോട് മയക്കു മരുന്നിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വിപത്തുകളെ കുറിച്ച് ബോധവൽകരണം നടത്തി. അതിഥിക്കുള്ള ഉപഹാരം സദർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി കൈമാറി.മൂഹിമ്മാത്ത് ഹൈസ്കൂൾ പ്രിൻസിപ്പാൾ രൂപേഷ് നമ്പ്യാർ പ്രധാനധ്യാപകൻ അബ്ദുൽ ഖാദർ മാസ്റ്റർ അംഗടിമൊഗർ സംബന്ധിച്ചു. ഉണർത്തു ഗാനം സെഷൻ മഹ്റൂഫും സംഘവും മുദ്രാവാക്യത്തിന് നുസൈബും ഫ്ലൈ ഹൈ സെഷനുകൾക്ക് സാലിം കെ സി നേതൃത്വം നൽകി. സി എച് സിദ്ധീഖ് ഹിമമി സഖാഫി സെഷൻ നിയന്ത്രിച്ചു.
സമാപന സംഗമതിന് ശാഹുൽ ഹമീദ് ഹിമമി, അബ്ദുൽ ഖാദർ ജലാലി നേതൃത്വം നൽകി. മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ലത്തീഫ് സഅദി, ഉമർ ഹിമമി കോളിയൂർ, ഖലീൽ സുറൈജി,നാസിർ ഹിമമി, നൗഫൽ ഹിമമി, സകരിയ ഹിമമി,ഔഫ് ഹിമമി,ഖറുദ്ധീൻ ഹിമമി, മുർത്തള ഹിമമി, അഷ്റഫ് ഹിമമി, മുസമ്മിൽ ഹിമമി, ആബിദ് സഖാഫി, ഉമൈർ സഖാഫി തുടങ്ങിയവർ
സംബന്ധിച്ചു.
സംബന്ധിച്ചു.