പുത്തനാശയക്കാർ പ്രവാചക വ്യക്തിത്വത്തെ വികലമാക്കിയവർ: കാന്തപുരം


അഹ്ലുസ്സുന്നയുടെ ആദർശ വൈരികളായ പുത്തനാശയ പ്രസ്ഥാനങ്ങൾ പ്രവാചക ജീവിതത്തെയും വ്യക്തിത്വത്തെയും ഗ്രന്ഥ രചനകളിലൂടെ വികലമാക്കിയവരും അബദ്ധജഡില വാദങ്ങൾ ഉന്നയിച്ചവരുമാണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ സനദ് ദാന പ്രഭാഷണം നടത്തി പ്രസംഗിക്കുകയിരുന്നു അദ്ദേഹം.

തിരുനബിയുടെ അസാധാരണ ജീവിതത്തെ ഗതകാല ഉത്പതിഷ്ണക്കളുടെ പ്രവാചക നിന്ദാ വാദങ്ങൾ ഏറ്റുപിടിച്ച് അവതരിപ്പിക്കുകയും സമൂഹത്തിൽ ശൈഥില്യങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അഹ്ലുസ്സുന്ന വൽ ജമാഅ ജമാഅ: അതിനെ ശക്തിയുക്തം എതിർത്ത് തോൽപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാചക ജനന -ജീവിത- മരണ ചരിത്രങ്ങളെ പൊതുസമൂഹം വിശദമായി പഠിക്കുകയും ശരിയാംവിധം ഗ്രഹിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദ് സഖാഫി പറവൂർ സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഖാസിം തങ്ങൾ , സയ്യിദ് തുറാബ് തങ്ങൾ കോഴിക്കോട്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ഇസ്മായീൽ അൽ ഹാദി, സയ്യിദ് അഹമ്മദ് കബീർ ജമലുല്ലൈലി, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, 

സയ്യിദ് ഹുസ്സൈൻ അഹ്ദൽ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് യു പി എസ് തങ്ങൾ അർളടുക്ക, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, മൊയ്തു സഅദി ചേരൂർ, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, അബ്ദുൽ റഷീദ് സൈനി കാമിൽ സഖാഫി, സയ്യിദ് ജലാലുദീൻ തങ്ങൾ ആദൂർ, അബ്ദുസ്സലാം ദാരിമി കുബണൂർ, പാത്തൂർ മുഹമ്മദ് സഖാഫി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, 

എം പി അബ്ദുല്ല ഫൈസി, സി എൽ ഹമീദ്, കന്തൽ സൂപ്പി മദനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, അബൂബക്കർ സുന്നി ഫൈസി, മാന്യ അബ്ദുൽ ഖാദിർ ഹാജി, ഹാജി അമീറലി ചൂരി, സി എൻ അബ്ദുൽ ഖാദിർ മാസ്റ്റർ, അഡ്വക്കേറ്റ് ശാക്കിർ മിത്തൂർ തുങ്ങിയവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post