മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ എസ്.ബ്.എസ് യൂണിറ്റിന്റെ ഭാഗമായി വിദ്യാത്ഥികളുടെ ഖുര്‍ആന്‍ പാരായണം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംവിധാനിച്ച തര്‍ത്തീല്‍ മത്സരത്തിന് തുടക്കമയി..
മദ്‌റസ ഹാളില്‍ ചേര്‍ന്ന ഉല്‍ഘാടന സെഷന്‍ സ്വദര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദിയുടെ അധ്യഷതയില്‍ ഇബ്രാഹിം സഖാഫി അര്‍ളടുക്ക ഉല്‍ഘാടനം ചെയ്തു.
നവ സമൂഹത്തിന് ഖുര്‍ആനിക സന്ദേശം വെളിച്ചം പകരുമ്പോള്‍ ഖുര്‍ആന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നാം സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഉമര്‍ സഖാഫി കോളിയൂര്‍, സിദ്ദീഖ് സഖാഫി സി.എച്ച്, മുഹമ്മദ് മുസ്ലിയാര്‍, ശാഹുല്‍ ഹമീദ് സഖാഫി, നൗഫല്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ ജലാലി തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ്.ബി.എസ് മുദബ്ബിര്‍ ബശീര്‍ സഖാഫി ഉപ്പിന സ്വാഗതവും എസ്.ബി.എസ് സെക്രട്ടറി സാലിം കെ.സി നന്ദിയും പറഞ്ഞു.