മുഹിമ്മാത്ത് നഗര്‍: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ. വ്യാഴാഴ്ച രാവിലെ മദ്‌റസ പരിസരത്ത് മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ ദേശീയപതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് അസീസ് ഹിമമി ഗോസാഡ, ഹൗഫ് ഹിമമി സഖാഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. കൊളോണില്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും കഠിന പ്രയത്‌നം അനുസ്മരിച്ചു.
അസംബ്ലി, സ്‌കൗട്ട്, ദേശിയഗാനം, മാഗസിന്‍ പ്രകാശനം, ഫ്രീഡം ക്വിസ്, സന്ദേശ പ്രഭാഷണം, പ്രതിജ്ഞ, സമ്മാനദാനം തുടങ്ങിയവ നടന്നു. സ്വദ് ര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് മുസിലിയാര്‍, ഉമര്‍ സഖാഫി കോളിയൂര്‍, കലന്തര്‍ ബശീര്‍ സഖാഫി, ബാസിത്വ് സഖാഫി, ഇബ്രാഹിം ഖലീല്‍ സുറൈജി സഖാഫി, ഇബ്രാഹിം ഖലീല്‍ സഖാഫി, സിദ്ധീഖ് സഖാഫി, അബ്ദുല്‍ ലത്വീഫ് സഅദി, നൗഫല്‍ സഖാഫി, രിഫായി ഹിശാമി, ശാഹുല്‍ ഹമീദ് സഖാഫി, അബ്ദൂല്‍ ഖാദര്‍ ജലാലി, സകരിയ്യ സഖാഫി, അബ്ദുസലാം സഖാഫി, മുര്‍തള സഖാഫി, യൂനുസ് സഖാഫി, ആബിദലി സഖാഫി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഉമൈര്‍ സഖാഫി കളത്തൂര്‍ സ്വാഗതവും സാലിം കെ സി ആദൂര്‍ നന്ദിയും പറഞ്ഞു.