കാസറഗോഡ്: ഈ മാസം 30 ന് കാസറഗോഡ് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മുഹിമ്മാത്തുദ്ധീന്‍ മദ്‌റസയില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി അസംബ്ലി ശ്രദ്ദേയമായി.
സമ്മേളന പ്രചരണാര്‍ത്ഥം എസ്. ബി.എസ് സൈക്കിള്‍ റാലി, വിളംബര ജാഥ, 'സമസ്ത ഓണ്‍ലൈന്‍ ക്വിസ് എന്നീ പദ്ദതികള്‍ വിശദീകരിച്ചു. സദര്‍ ഉസ്താദ് അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് മുസ്ലിയാര്‍ കുമ്പടാജെ, മുദബ്ബിര്‍ കലന്തര്‍ ബശീര്‍ സഖാഫി, സ്റ്റാഫ് സെക്രട്ടറി അസീസ് ഹിമമി ഗോസാഡ, സഈദ് സഖാഫി ആലംപാടി, ഖലീല്‍ സഖാഫി പച്ചംമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.