ഒരു ദിവസം ഒരുകുട്ടി അവന്റെ കൂട്ടുകാരുമായി കളിക്കുകയായിരുന്നു.അവന് കളിക്കുന്ന ഇടയില്‍ അവരുടെ പന്ത് പെട്ടെന്ന് ഒരു കാട്ടില്‍ വീണു.അവന് ആ പന്ത് എടുക്കാന്‍ കാട്ടില്‍ പോയി അവിടെ ഒരു കൂട്ടം കുട്ടികള്‍ എന്തോക്കെയോ കഴിക്കുന്നതായി അവന് കണ്ടു. അത് ഒരു ഞായര്‍ ദിവസമായിരുന്നു.അവന് അവിടെ പുല് ചെടിയുടെ ഇടയില്‍ ഒളിച്ച് അവരെ നോക്കുന്നുണ്ടായുരുന്നു. അങ്ങനെ അവന് കുറച്ച് സമയത്തിന് ശേഷം ആ പന്തുമായി കളിക്കുന്ന സ്ഥലത്തേക്ക് തിരിച്ച് വന്നു. അവന് പന്ത് കൂട്ടുകാരുടെ കൈയില്‍ ഏല്‍പ്പിച്ച് അവന് അവന്റെ വീട്ടിലേക്ക് പോയി. അങ്ങനെ അവന് അന്ന് രാത്രി ഉറക്കമേ വന്നില്ല. അവന് പുതപ്പിന്നുള്ളില് കിടന്ന് വൈകുനേരം നടന്ന സംഭവം മനസ്സില്‍ ഓര്‍ത്തെടുത്തു. പിന്നെ പേടിച്ച് അവന് കിടന്ന് ഉറങ്ങി പിറ്റെ ദിവസം രാവിലെ ഉമ്മയോടും ഉപ്പയോടും സമ്മതം പറഞ്ഞ് സ്ക്കൂളില്‍ പോയി. അവിടെ അവന്റെ കണ്ണില്‍ ആ സംഘത്തെ കണാനിടയായി. അപ്പോള്‍ അവന് ചിന്തിക്കുകയാണ് ഇവരെ എന്നിക്ക് എവിടെയോ കണ്ടപോലെ അനുഭവപ്പെടുന്നു. അങ്ങനെ അവന് ക്ലാസില്‍ കയറുന്നു. സാര്‍ വരുന്നു എന്ന് ആരോ പറഞ്ഞു. അവന് അവന്റെ കൂട്ടുകാരുടെ ബെഞ്ചില്‍ ഇരുന്നു സാര്‍ ചോദിച്ചു. നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ ആരെ എങ്കിലും സഹായിച്ചിട്ടുണ്ടോ? എല്ലാവരും ഒരോന്നായി കാര്യം പറഞ്ഞു അവന് ഒരു കാര്യവും പറയാന്‍ കഴിഞ്ഞല്ല. അന്ന് സ്ക്കൂള് വിട്ട് വന്ന് കളിക്കാന്‍ കുറച്ചു മുമ്പേ പോയി. അവന് ആ കാട്ടിലേക്ക് പോയി. അവിടെ അന്നും അവരുണ്ടായിരുന്നു. അവന് ഒരു കുട്ടിയെ വിളിച്ച് ചോദിച്ചു. നീ എപ്പഴും എന്തിനാണ് ഈ കട്ടിലേക്ക് വരുന്നത്?. അപ്പോള്‍ അവന് പറഞ്ഞു. എന്നേ സഹോദരനാണ് കൂട്ടികൊണ്ട് വന്നത്. ആദ്യം ഒരു മിഠായി കഴിച്ചോ എന്ന് പറഞ്ഞ് തന്നു. പിന്നീട് ഒരു പൊടി തന്ന് പറഞ്ഞു വലിച്ചോ എന്ന്. ഞനെല്ലാം കഴിച്ചു. അവന് ചോദിച്ചു ഇന്ന്്്് നീ സ്ക്കൂളില്‍ വന്നില്ലേ? അവന് പറഞ്ഞു. ഇല്ലാ. ഇന്ന് സാര്‍ നീ പറഞ്ഞ പൊടികളൊക്കെ ലഹരിയാണെന്ന പറഞ്ഞിട്ടുണ്ട്.ഇത് ഇനി നീ ഉപയോഗിച്ചാല്‍ മരണത്തിന് തന്നെ വിദയമാകേണ്ടിവരും.ഇനി നീ ഇത് ഉപയോഗിക്കരുത്.
ഗുണപാഠം: ലഹരി എന്നുള്ളത് നമ്മുടെ ശരീരത്തിന് നല്ലതല്ല അത് നമ്മേ മരണത്തിലേക്ക് തന്നേ നയിക്കും.....