പരിശ്രമം വിജയത്തിലേക്ക് നയിക്കും

 



ഒരുഗ്രാമത്തില്‍ ഇരുപത് വയസ്സ് പ്രായമുള്ള ഒരു യുവാവുണ്ടായിരുന്നു. ആബിദ് എന്നായിരുന്നു അവന്റെ പേര.് അവന് ഫുട്‌ബോള്‍ കളിയായിരുന്നു ഹരം. ഇങ്ങനെ ഒരുപാട് ദിവസങ്ങള്‍ അവന്‍ കളി തുടര്‍ന്നു. അങ്ങനെ ഇരിക്കെ ഒരുദിവസം അവന്റെ ഉപ്പ മരണ പെട്ടുപോയി. ഇനി ഉമ്മയെനോക്കേണ്ടത്  അവനാണ.് പക്ഷെ അവന് ഫുട്‌ബോള്‍ കളി ഒഴിവാക്കാന്‍. ഒട്ടും ഇഷ്ട്മല്ലായിരുന്നു.

 അപ്പോള്‍ അവന്റെ മനസ്സില്‍ ഒരു ആശയമുധിച്ചു. രാവിലെ മുതല്‍ വൈകുനേരം വരെ ജോലിക്ക് പോകാം പിന്നെ വന്നു ഫുട്‌ബോള്‍ കൡക്കാം എന്ന് അവന്‍ തീരമാനിച്ചു. എന്ത് ജോലി ചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു. അവന്റെ ചങ്ങാതിമാര്‍ പറഞ്ഞു നീ തട്ടുകട തുടങ്ങൂ. തട്ടുക്കടയോ....... അതിന് എനിക്ക് പാചകം അറിലല്ലോ.....അത് നമ്മള്‍ പഠിപ്പിക്കാം എന്ന് അവര്‍ പറഞ്ഞു.എന്നാല്‍ ശരി അത് തുടങ്ങാമെന്നും അവന്‍ തീരുമാനിച്ചു.അങ്ങനെ അവനിക്ക് അവര്‍ പാചകം പഠിപ്പിച്ചുകൊടുത്തു. അത് അനുസരിച്ച് അവന്‍ അവന്റെ വീടിന്റെ അടുത്ത് തന്നെ ഒരു ചെറിയ തട്ടുക്കട തുടങ്ങി.അതില്‍ നല്ല വണ്ണം കച്ചവടവും തുടങ്ങി. അങ്ങനെ അവന്‍ അത് തുടര്‍ന്നു. രാവിലെ മുതല്‍ തട്ടുകട നടത്തും. വൈകുനേരം ആയാല്‍ ഫുട്‌ബോള്‍ കളിക്കാനായി മൈതാനത്തിലേക്ക് നീങ്ങും അങ്ങനെ അവന്‍ സന്തോഷ മായി ജീവിച്ചു.

              ''ഈ കഥയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നത് നാം ഒരുകാര്യം ആഗ്രഹിച്ചാല്‍ അത് നടത്തണം.അതിനു ഈ ലോകം തന്നെ നമ്മുടെ കൂടെ ഉണ്ടാകും ഈ കഥയില്‍ ആബിദ് ആഗ്രഹിച്ചത് ഫുട്‌ബോള്‍ കളിക്കാനാണ്. അത് അവന് സാധിച്ച് കൊടുത്തത് അവന്റെ ചങ്ങാതിമാരും. നിങ്ങളുടെ ആഗ്രഹം എന്താണ് അത് നേടിഎടുക്കാന്‍ പരിശ്രമിച്ച് കൊണ്ടെയിരിക്കണം''.


Post a Comment

Previous Post Next Post