അഹ്്‌ലന്‍ റബീഹ് മീലാദ് പരിപാടികള്‍ക്ക് പ്രൗഡ തുടക്കം

 


പുത്തിഗെ: മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയുടെ വിദ്യാര്‍ഥികളായ ദാറുസ്സില്‍വാന്‍ ദാറുല്‍ ഹബീബ് എന്നീ സ്ഥാപനങ്ങളിലെ അഹ്്‌ലന്‍ റബീഹ്  മീലാദ് ഫെസ്റ്റ് പ്രോഗ്രാമുകള്‍ക്ക് തുടക്കമായി.

 അഞ്ച് ദിവസം നീണ്ടു നിന്ന മത്സര പരിപാടി ഇസ്സുദ്ദീന്‍ സഖാഫി ഔഡിറ്റോറയത്തില്‍ മുഹിമ്മാത്ത് അക്കാദമിക്ക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. അസീസ് ഹിമമി ഗോസാഡയും സദര്‍ മുഅല്ലിം ഖാദര്‍ സഅദി ചുളളിക്കാനവും അശ്‌റഫ് സഖാഫി ഉളുവാര്‍ തുടങ്ങിയവര്‍ സംബന്ദിച്ചു. 

മിഡ്‌സോണ് വിഭാഗം അറബി പാട്ടോടുകൂടി ആരംബിച്ച മത്സര പരിപാടി അഞ്ച് ദിവസങ്ങളോളം നീണ്ടു നിന്നു. നാല്‍ സോണുകളിലായി മൂന്ന് സെക്ഷനുകളിലായി ഈ പരിപാടി നടത്തി. ദാറുല്‍ ഹബീബ് ഖാലിദിയ്യ ഖാദിസിയ്യ എന്നീ മൂന്ന് സെക്ഷനുകളിലായി മത്സരം നടത്തി. ഖാദിസിയ്യ വിഭാഗം ഖവാലിയോടുകൂടി മത്സരങ്ങള്‍ അവസാനിച്ചു. 

 

Post a Comment

Previous Post Next Post