ത്വാഹിര്‍ തങ്ങള്‍ ആത്മീയ വിശുദ്ദിയുടെ പര്യായം



 പുത്തിഗെ; മുഹിമ്മാത്തിദ്ദീന്‍ മദ്രസാ എസ് ബി എസിന് കീഴില്‍ നടത്തി വരാറുള്ള നന്മയിലൂടെ സ്വര്‍ഗത്തിലേക്ക് എന്ന സെഷന്‍ ഭഗമായി ക്ലാസ് സംഘടിപ്പിച്ചു. 

പ്രഗല്‍ഭ പണ്ഡിതനും മുഹിമ്മാത്ത് മുദരിസുമായ അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി വിഷയാവതരണം നടത്തി.

വ്യക്തി ജീവിതത്തിലും വിഭ്യാഭ്യാസ സാമൂഹിക കാരുണ്യ മേഖലയിലും സംശുദ്ധമായ ജീവിത ചര്യകള്‍ പാലിക്കുകയും ആത്മീയ വഴിയില്‍ ഉന്നത ശ്രേണിയിലെത്തിയ ആദരണീയ നേതൃത്വമാണ് സൈനുല്‍ മുഹഖികീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളെന്ന് അഹ്‌സനി ഉസ്താദ് പറഞ്ഞു. ശൈഖിനാ തങ്ങളിസ്താദിന്റെ ജീവിതത്തിലെ നന്മയുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളോട് അഹ്‌സനി ഉസ്താദ് അവതരിപ്പിച്ചു.    

അഷ്‌റഫ് സഖാഫി ഉളുവാര്‍ സ്വാഗതം പറഞ്ഞു. മദ്‌റസാ സദര്‍ മുഅല്ലിം ഖാദര്‍ സഅദി ചുള്ളിക്കാനവും അന്‍സാര്‍ ഹിമമി ലക്ഷ്യദ്വീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Post a Comment

Previous Post Next Post