പുത്തിഗെ: എസ്.ജെ.എം പുത്തിഗെ റെയ്ഞ്ച് കളത്തൂര്‍ മദീന മഖ്ദൂമില്‍ സംഘടിപ്പിച്ച റെയ്ഞ്ച് കലോത്സവത്തില്‍ 233 പോയിന്റെ് നേടി മുഹിമ്മാത്തുദ്ദീന്‍ മദ്റസ വീണ്ടും ജേതാക്കളായി. 130 പോയിന്റെ് നേടി സിറാജുല്‍ ഹുദ മദ്റസ ഊജം പദവ് രണ്ടാം സ്ഥാനവും 129 പോയിന്റെ് നേടി മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സമാപന സംഗമം ഉല്‍ഘാടനം ചെയ്തു.

17 മദ്‌റസകളില്‍ നിന്നായി നാനൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. റെയ്ഞ്ച് സെക്രട്ടറി അശ്‌റഫ് സഖാഫി ഉളൂവാര്‍ സ്വാഗതവും കെ എം കളത്തൂര്‍ നന്ദിയും പറഞ്ഞു.