'മയക്കമില്ലാത്ത കുസുമങ്ങൾ'
MUHIMMATHUDDEEN MADARASA SBS
പുത്തിഗെ: സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റിയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നടക്കുന്ന മയക്കമില്ലാത്ത കുസുമങ്ങൾ എന്ന ശീർഷകത്തിൽ എല്ലാ മദ്രസകളിലും നടക്കുന്ന എസ് ബി എസ് ലഹരി വിരുദ്ധ ക്യാമ്പയിന് പുത്തിഗെ റൈഞ്ചിൽ തുടക്കമായി.
റൈഞ്ച്തല ഉദ്ഘാടനം പുത്തിഗെ മുഹിമ്മാത്തുദ്ധീൻ മദ്റസയിൽ മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അൻവർ തങ്ങളുടെ പ്രാർത്ഥനയോടെയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. സ്വദ്ർ മുഅല്ലിം അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം അദ്ധ്യക്ഷത വഹിച്ചു.
'മയക്കമില്ലാത്ത കുസുമങ്ങൾ' ലഹരി വിരുദ്ധ ഇന്ററാക്ടീവ് ക്ലാസിന് പുത്തിഗെ റൈഞ്ച് മിഷണറി സെക്രട്ടറി ഫൈസൽ സഖാഫി സങ്കായംകര നേതൃത്വം നൽകി. വനിതകൾക്കായി സംഘടിപ്പിച്ച ആത്മീയ സെഷനിൽ അബ്ദുസ്സലാം അഹസനി പഴമള്ളൂർ ക്ലാസ്സെടുത്തു.
വിളംബര റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ഇശൽ വിരുന്ന്, ഗൃഹ സന്ദർശനം, പ്രബന്ധ രചന, മാഗസിൻ പ്രകാശനം, കൊളാഷ് പ്രദർശനം, ഡോക്യുമെന്ററി, അവാർഡ് ദാനം തുടങ്ങി വിവിധ സെഷനുകൾ സംഘടിപ്പിച്ചു.
നാളെ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തോടെ ക്യാമ്പിനു സമാപ്തിയാകും. അബ്ദുൽ കരീം മാസ്റ്റർ ദർബാർക്കട്ട സമാപന ചടങ്ങിൽ പ്രഭാഷണം നടത്തും.
എസ്. ബി. എസ് മുദബ്ബിർ അശ്റഫ് സഖാഫി എ കെ ജി നഗർ, റൈഞ്ച് സെക്രട്ടറി അശ്റഫ് സഖാഫി ഉളുവാർ, അസീസ് ഹിമമി ഗോസാഡ, കലന്തർ ബശീർ സഖാഫി, മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ, അബ്ദുൽ ലത്വീഫ് സഅദി, സഈദ് ഹിമമി സഖാഫി, അശ്റഫ് സഖാഫി ഷേണി, അൻസാർ ഹിമമി സഖാഫി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ബാതിഷ കർന്നൂർ സ്വാഗതവും റഈസ് ചട്ടം ഞ്ചാൽ നന്ദിയും പറഞ്ഞു.