സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക് : ജില്ലാ മുഅല്ലിം സമ്മേളനം മാര്‍ച്ച് 5 ന്


 പുത്തിഗെ :സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പതിനാറാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ മുഅല്ലിം സമ്മേളനം മാര്‍ച്ച് 5 ന് രാവിലെ 11 മണിക്ക് മുഹിമ്മാത്ത് മര്‍ഹൂം ഇസ്സുദ്ദീന്‍ സഖാഫി ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം അബൂ ഹനീഫല്‍ ഫൈസി തെന്നല ഉത്ഘാടനം ചെയ്യും.ഉമര്‍ സഖാഫി കര്‍ന്നൂര്‍ അദ്ധ്യക്ഷത വഹിക്കും .സൈക്കോളജിസ്റ്റ് അഹ്‌മദ് ശെറിന്‍ മോട്ടിവേഷന്‍ ക്ലാസെടുക്കും .അശ്റഫ് സഅദി ആരിക്കാടി ,ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സന്ദേശ പ്രഭാഷണം നടത്തും .എ കെ അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം ആമുഖ ഭാഷണം നടത്തും . പി കെ അബ്ദുല്ല മുസ്ലിയാര്‍ മാവിലാടം,ഇ പി എം കുട്ടി മൗലവി,അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ഉര്‍ണി,കുഞ്ഞഹ്‌മദ് സഖാഫി പാവൂര്‍,അശ്രഫ് മൗലവി ആറ്റിങ്ങല്‍.ഹാശിം മൗലവി തിരുവനന്തപുരം,ഇബ്രാഹിം സഅദി മുഗു,ഇല്യാസ് മൗലവി കൊറ്റുമ്പ,അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട് ,അബ്ദുല്‍ റ്ഹ്‌മാന്‍ സഅദി പള്ളപ്പാടി,അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ തോക്കെ, അശ്രഫ് സഖാഫി എ കെ ജി നഗര്‍,അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന് ,ഇബ്രാഹിം കുട്ടി സഅദി തൃക്കരിപ്പൂര്‍,ഹനീഫ് സഅദി കാമില്‍ സഖാഫി മഞ്ഞംപാറ ,അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ചെന്നാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Post a Comment

Previous Post Next Post