ജ്ഞാനപ്രസരണ രംഗത്ത് മുഹിമ്മാത്ത് ഉദാത്ത മാതൃക- കായല്‍ പട്ടണം തങ്ങള്‍


കുമ്പള:ജ്ഞാനപ്രസരണ രംഗത്ത് മുഹിമ്മാത്ത് നടത്തുന്ന വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ നവ കാലത്തെ ഉദാത്ത മാതൃകയാണെന്ന് തമിഴ്‌നാട് മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ടും കായല്‍ പട്ടണം മഹളറത്തുല്‍ ഖാദിരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പളുമായ ഹസ്‌റത്ത് ഹാഫിള് സയ്യിദ് അബ്ദുറഹ്മാന്‍ ബാഖവി അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.ആബാലവൃദ്ധജനങ്ങള്‍ക്കെല്ലാം അഭയം നല്‍കുന്ന മുഹിമ്മാത്തിന്റെ ജീവ കാരുണ്യ പദ്ധതി ശ്ലാഘനീയവും അനുഗരണീയവുമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, വൈ.എം അബ്ദുല്‍ റഹ് മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഫതാഹ് സഅദി, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ അസീസ് മഹ്ളരി, ശരീഫ് മുസ്ലിയാര്‍, സുഹൈല്‍ സുറൈജി കൊണ്ടോട്ടി, ഷരീഫ് സഖാഫി പെറുവാട്, ഹാഫിള് എന്‍ കെ എം മഹ്‌ളരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post