പുത്തിഗെ: സുന്നീ ബാല സംഘം മുഹിമ്മാത്തു ദ്ധീൻ മദ്റസ യൂണിറ്റിന്റെ കീഴിൽ പാഠ്യേതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എസ്. ബി. എസ് മുഹ് യു സുന്ന വിഷൻ 25 പ്രവർത്തനങ്ങൾക്ക് തുടക്കമായി.
സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ അഹ് ദൽ തങ്ങളുടെ അനുസ്മരണത്തോടെയാണ് ആത്മീയം ക്യാമ്പിന് തുടക്കം കുറിച്ചത്. സംഘാടനം, മാസ്റ്റർ ടാലന്റ്, സാഹിത്യ സമാജം, എഴുത്തുപുര, ആത്മീയം, ലുഗത്തുൽ ജന്ന, ഐ ടി കോർണർ തുടങ്ങിയ പദ്ധതികളാണ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നത്.
മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ ഉദ്ഘാടനം ചെയ്തു. സ്വദ്ർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം അധ്യക്ഷത വഹിച്ചു. അബ്ദുൽ ഫത്താഹ് സഅദി ആത്മീയം സെഷന് നേതൃത്വം നൽകി. അശ്റഫ് സഖാഫി ഉളുവാർ സംഘാടനം സെഷൻ അവതരിപ്പിച്ചു.
അബ്ദുൽ അസീസ് ഹിമമി, അബ്ദുറഹ്മാൻ മുസ്ലിയാർ ചെന്നാർ, അബ്ദുൽ ലത്വീഫ് സഅദി, അശ്റഫ് സഖാഫി എ.കെ. ജി നഗർ, കലന്തർ ബശീർ സഖാഫി, അശ്റഫ് സഖാഫി ഷേണി, ഇബ്രാഹിം ഖലീൽ സഖാഫി, മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ കലാ സാഹിത്യ സൃഷ്ടികൾ സമ്പന്നമാക്കാൻ വാരാന്ത്യ സാഹിത്യ സമാജങ്ങൾ, അറബി ഭാഷയുടെ പ്രാഥമിക അറിവുകൾ വികസിപ്പിക്കാനുള്ള ലുഗത്തുൽ ജന്ന, പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനുള്ള നിരന്തര യജ്ഞത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന മാസ്റ്റർ ടാലന്റ് ക്വിസ് പ്രോഗ്രാം തുടങ്ങിയ പദ്ധതികൾക്ക് അന്തിമ രൂപം നൽകി.
പ്രാക്ടിക്കൽ ക്ലാസിനു അബ്ദുൽ ലത്വീഫ് സഅദി ആരിക്കാടി, ഉമർ മദനി കനിയാല, അബ്ദുറഹ്മാൻ മുസ്ലിയാർ ചെന്നാർ തുടങ്ങിയവർ നേതൃത്വം നൽകി.
അസീസ് ഹിമമി ഗോസാ ഡ സ്വാഗതവും കലന്തർ ബശീർ സഖാഫി നന്ദിയും പറഞ്ഞു.